ഓക്സിജന്‍ പുതിയ ഷോറൂം ഇനി കായംകുളത്തും.
ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കായംകുളം ഷോറൂം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, കായംകുളം നഗരസഭ ചെയര്മാന് ശരത് ലാല്‍ ബെല്ലാരി, കായംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ബാബുരാജ്, കായംകുളം നഗരസഭ കൗണ്‍സിലര്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍, കറ്റാനം ഷാജി, അഡ്വ. ഷാജഹാന്, എ.എം. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓക്സിജന്റെ 47-ാമത്തെ ഷോറൂമാണ് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചത്. ഓണത്തിന്റെ ഭാഗമായി രാത്രി 12 മണി വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും. ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് മൂന്ന് നിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഓണം ഓഫറുകളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്സ്,...