Posts

Showing posts with the label livenews

ഓക്സിജന്‍ പുതിയ ഷോറൂം ഇനി കായംകുളത്തും.

Image
ആലപ്പുഴ: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ കായംകുളം ഷോറൂം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു. ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, കായംകുളം നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, കായംകുളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രമീള ബാബുരാജ്, കായംകുളം നഗരസഭ കൗണ്‍സിലര്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍, കറ്റാനം ഷാജി, അഡ്വ. ഷാജഹാന്‍, എ.എം. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ഓക്സിജന്റെ 47-ാമത്തെ ഷോറൂമാണ് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ചത്. ഓണത്തിന്റെ ഭാഗമായി രാത്രി 12 മണി വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും.  ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗൃഹോപകരണങ്ങള്‍, ഗാഡ്‌ജെറ്റുകള്‍, എസി, റെഫ്രിജറേറ്റര്‍, കൂളര്‍, ഇന്‍വെര്‍ട്ടര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ തുടങ്ങിയവയുടെ വിശാലമായ കളക്ഷനാണ് മൂന്ന് നിലകളിലുള്ള ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഓണം ഓഫറുകളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ഥാര്‍ റോക്‌സ്,...

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടില്‍ മരിച്ച നിലയില്‍.

Image
നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെത്തുടർന്നുള്ള മനോവിഷമത്തില്‍ ഐ.ടി. ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകള്‍ അനഘ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ബന്ധുക്കള്‍ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന തൃശ്ശൂർ അന്നകര സ്വദേശിയുമായി ഫെബ്രുവരിയിലായിരുന്നു അനഘയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സെപ്റ്റംബറില്‍ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം, ഇരുകൂട്ടർക്കുമിടയിലുണ്ടായ ചില തർക്കങ്ങളെ തുടർന്ന് അടുത്ത ബന്ധുക്കള്‍ ഇടപെട്ട് വേണ്ടെന്നു വെക്കുകയായിരുന്നു. വിവാഹം റദ്ദാക്കുന്നത് സംബന്ധിച്ച്‌ അന്തിമമായി സംസാരിക്കാനിരിക്കെ, വീട്ടുകാരെ അറിയിക്കാതെ ചൊവ്വാഴ്ച അനഘ അബുദാബിയിലേക്ക് തിരിക്കുകയും പ്രതിശ്രുത വരനെ നേരില്‍ കാണുകയും ചെയ്തു. ഈ വിവരം വരന്റെ ബന്ധുക്കളാണ് അനഘയുടെ വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് ഇരുകൂട്ടരുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച തിരികെ നാട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയതിന് ശേഷം രാത്രിയോടെയാണ് യുവതി ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുമ്പ് അനഘ യുവാവിനും തന്റെ അമ്മയുടെ ഫോണി...

സ്വര്‍ണം ഇന്നും കുതിച്ചു,, ഇന്നത്തെ സ്വർണ്ണ വില അറിയാം.

Image
വിപണിയില്‍ സ്വർണത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തില്‍ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയില്‍ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയില്‍ പവൻ വിലയില്‍ 3160 രൂപയായിരുന്നു ഉയർന്നത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വർണം 4500 ഡോളറും ഭേദിച്ച്‌ മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില ഒറ്റയടിക്ക് 1,16,800 രൂപയായി. ഇന്ന് ഗ്രാമിന് 14710 രൂപയാണ്. പവൻ വില 1,17,680 രൂപയും. 

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

Image
തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.  ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബിവറേജസ് മദ്യവിൽപനശാലകൾ തുറക്കില്ല.  എന്നാൽ തിരുവോണത്തിന് ബിവറേജസ് തുറക്കില്ലെങ്കിലും കൺസ്യൂമർ ഫെഡ് മദ്യവിൽപനശാലകളും ബാറുകളും തുറന്നുപ്രവർത്തിക്കും.  എന്നാൽ 28ന് അവയും അടയ്ക്കും. ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് 28ന് സംസ്ഥാനത്ത് ഡ്രൈ ഡേ ഏർപ്പെടുത്തിയത്.

കോട്ടയത്ത് ഒമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി ചെല്ലപ്പൻ മാധവന് 80 വര്‍ഷം കഠിനതടവും പിഴയും.

Image
കോട്ടയം അയർക്കുന്നത്ത് ഒമ്പത് വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമത്തില്‍ വയോധികന് 80 വർഷം കഠിന് തടവിന് വിധിച്ച്‌ കോടതി. പ്രതി ചെല്ലപ്പൻ മാധവന് തടവിന് പുറമെ 2.60 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 2025 ഏപ്രില്‍ 28-നാണ് കേസിനാസ്പദമായ സംഭവം. അയർക്കുന്നം മഹാത്മാഗാന്ധി കോളനിപരിസരം സ്വദേശിയാണ് ചെല്ലപ്പൻ. പോക്സോ നിയമം, പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമം തടയല്‍ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

ജോലിക്കിടെ വെള്ളം കുടിക്കാൻ പോയ യുവാവ് കഴുത്തറത്ത് മരിച്ച നിലയില്‍.

Image
വെള്ളം കുടിക്കാനായി പോയ 22-കാരനെ വയനാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷിനെയാണ് കൈനാട്ടിയിലെ ഒരു വീട്ടില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. മഹേഷും സുഹൃത്തുക്കളും കൈനാട്ടിയിലെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ മഹേഷ് പിന്നീട് തിരിച്ചെത്തിയില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മഹേഷിനെ കാണാതായതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ വിശ്രമമുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകളും അന്വേഷണവും പുരോഗമിക്കുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ പെണ്‍വേഷത്തില്‍ യുവാവ്, കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന.

Image
ഗുരുവായൂരില്‍ പെണ്‍വേഷത്തില്‍ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ തെളിഞ്ഞത് വൻഗൂഢാലോചന. പെണ്‍വേഷം ധരിച്ച്‌ യുവതിയെ കൊല്ലാനെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തില്‍ പ്രസാദ്, ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദർശ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. യുവതിയുടെ മുൻകാമുകനായ പ്രസാദിനെയാണ് പെണ്‍വേഷത്തില്‍ സംശയാസ്പദമായി പൊലീസ് ആദ്യം കണ്ടെത്തിയത്. പടിഞ്ഞാറെ നടയില്‍ പെണ്‍വേഷം ധരിച്ച്‌ നില്‍ക്കുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് കാറില്‍ കറങ്ങുകയായിരുന്ന മറ്റു നാലുപേരും പിടിയിലായത്. കാറില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അഞ്ചംഗസംഘം കൃശൂുരിലെത്തിയ വിവരമറിഞ്ഞ് യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇത് മനസിലാക്കിയ പ്രതികളും ഗുരുവായൂരിലെത്തി യുവതിയെ കണ്ടെത്തി ആക്രമിക്കാനായിരുന...